Friday 18 November 2011

ഉലയുന്ന ചിന്ത നിമിത്തം മതം



അഴുകിയ കുപ്പയിലെ ഒരു ചെറു നാണയമാണ് നിന്‍ ചിന്ത 
നന്മാക്കായൊരു യുഗം പോരടീകിലും തിന്മ വളര്‍ന്നു ജയിചീടും 
സ്നേഹസഹ്യന്‍    പടുതുയര്തെണ്ട ചിന്തയില്‍ മുന്നേറുന്നു തോക്കെന്തിയൌര്‍രു  ചോര തുണി  
വെള്ളിവെളിച്ചം തൂവേണ്ടോരി മാനസം ഓടിയോളിക്കുന്നിരിട്ടുന്‍ മഹാനിദ്രയില്‍ 

രക്തധാഹികള്‍ മത പേരിലായി അരളികടഞ്ഞു 
ചേതനയറ്റ മെയ്‌ ചിടയിലെ ചിന്തയിലഴ്ന്നു 

ചോരകുടിച്ച് തളിര്‍ത്തു വളര്‍ന്ന മതം
 കണ്മഷി കറ പരന്നൊരു നീച്ച മുഖം 
തെരുവിന്‍ ചോര തലങ്ങളിനോരത്ത്
മുറിവേറ്റ മാന്‍ പെടകലളയുന്നു
മതബ്രന്തിന്‍ വിശം തീണ്ടിയ  കൂര്‍താഗ്രസത്രങ്ങളായ്
കുരു നരി കൂടങ്ങള്‍ തുടരുന്നു വേട്ട 

ഇന്ന് മദ്യമല്ല മധുവല്ല മതമാണ്‌ ലഹരി 
ഉള്ളില്‍ ചോരയെന്നസയം മറക്കുന്ന
വാളിനാല്‍ മുറിഞ്ഞ മുറിവില്‍ നിന്നുതിരുന്ന
 ചോര കറയനിന്ന് ലഹരി 

ലഹരി എരിഞ്ഞുയരുന്നു ബോധം  മറക്കുന്നു   
ചിത കത്തി ഉയരുന്ന പുക കാഴ്ച മറക്ക്യുന്നു 
ദര്ഭാമാനിഞ്ഞ അന്ഗുലീയങ്ങള്‍ പെരുകുന്നു 
മുലപ്പാലിന്‍ മനം മറന്നുറങ്ങുന്ന ബാല്യങ്ങള്‍ കൊഞ്ഞലുവിടാതെ കുഴയുന്ന വാകിലും  ഉയരുന്നു ജ്വലിക്കുന്നു ശാപ കനല്‍ കടല്‍ 
ഉറങ്ങുന്ന അമ്മതന്‍ ഉറങ്ങുന്ന ഓര്‍മയില്‍
വേണ്ടിനി മതമെന്നതിര്തികള്‍ അധര്മങ്ങള്‍ 
ചോര ചുമപയവസെഷിക്കുവോളം 
ക്ഷണ ഭംഗുര കിനക്കാള്ളനിന്നിവ      
മറക്കുക മറക്യുക മായ്ക്കുക ചിന്തകള്‍

പ്രപഞ്ച സ്രിഷ്ടവുറങ്ങുന്ന ശില്പമാല്ലിത്  
ചെതനതന്‍ നീരുറഞ്ഞ ശിലകള്‍ 
പൂചിക്കെണ്ടതില്ല പൂവിതളിനാല്‍ പാലിനാല്‍ 
ബലി കുടീരങ്ങള്‍ തീര്‍ത്ത മ്രിതൂ  കരങ്ങളെ 
ഇലകീരില്‍ വിലംഭുന്ന മധുരങ്ങള്‍ക്കും രുചിക്കുന്നു 
ഒരു വിധവയുടെ കണ്നീരിന്നുപ്പ് ചവര്‍പ്പ് 
മണക്കുന്നു നോവിന്റെ പുകക്കറ

വേണ്ടിനി ഗതാകലോര്‍മയിലൊരു മാറാട്‌ 
ഗംഗ നാണിച്ച ചോരതന്‍ നീരൊഴുക്ക് 
തചോടച്ചു വാര്‍ക്കുക ചിന്തകള്‍ 
സ്നേഹനന്മാതന്‍ മുകുളങ്ങള്‍
 മുളപൊട്ടും പുതു ചിന്തകള്‍  
                                                                











No comments:

Post a Comment